Advertisement

‘ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം’; പരിഹസിച്ച് കെ.സുധാകരൻ

August 15, 2021
Google News 1 minute Read
sudhakaran mocks cpim

കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് കെ സുധാകരൻ പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ.സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു കെ.സുധാകരൻ. 

Read Also : സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ

കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സേവാദൾ പ്രവർത്തകർ സ്വാതന്ത്ര്യദിന സംരക്ഷണ യാത്ര നടത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്വതന്ത്യദിന പ്രഭാഷണത്തിന്‍റെ പുനസംപ്രേക്ഷപണത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് 75 ദീപങ്ങൾ തെളിയിച്ചു.

Story Highlight: sudhakaran mocks cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here