താലിബാനെ അംഗീകരിച്ച് ചൈന; സൗഹൃദത്തിനും തയാറെന്ന് പ്രഖ്യാപനം

അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ അംഗീകരിച്ച് ചൈന. താലിബാൻ ഭരണകൂടവുമായി സൗഹൃദത്തിന് തയാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി.
അഫ്ഗാനിൽ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ താലിബാനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന. അഫ്ഗാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തതിൽ ലോകരാഷ്ട്രങ്ങൾ നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.
അഫ്ഗാനിസ്ഥാനുമായി 47 കിലോമീറ്റർ അതിർത്തി ചൈന പങ്കിടുന്നുണ്ട്. ചൈനീസ് സർക്കാരിനെതിരെ പോരാടുന്ന ഉയ്ഗൂർ മുസ്ലിം വിഭാഗങ്ങൾക്ക് താലിബാൻ സഹായം നൽകിയേക്കുമെന്ന ഭയവും ചൈനയ്ക്കുണ്ട്.
Read Also : കാബൂളില്‍ കുടുങ്ങിയത് ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍
കഴിഞ്ഞ മാസം താലിബാൻ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ഉയ്ഗൂർ വിഭാഗങ്ങൾക്ക് പിന്തുണ നൽകില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയതായാണ് സൂചന.
‘ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാൻ താലിബാൻ നിരന്തരം താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുനർനിർമാണത്തിലും ചൈനയുടെ സഹകരണം അവർ പ്രതീക്ഷിക്കുന്നുണ്ട്’, ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിങ് പറഞ്ഞു. ഞങ്ങൾ ഈ ക്ഷണത്തെ സ്വീകരിക്കുന്നുവെന്നും, അഫ്ഗാൻ ജനതയുടെ അവകാശങ്ങളെ മാനിക്കുമെന്നും, കൂടാതെ അഫ്ഗാനിലെ വികസനപ്രവർത്തനങ്ങൾ തുടരാൻ സഹായിക്കുമെന്നും ഹുവാ ചുനീയിങ് കൂട്ടിച്ചേർത്തു.
Read Also : അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിൽ
അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണമെന്നും അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന, തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മുസ്ലിം സര്‍ക്കാര്‍ ഉണ്ടാവണമെന്നും അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ഹുവാ ചുനീയിങ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ എംബസി പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും, ചൈനീസ് എംബസി ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്. അമേരിക്കൻ എംബസികൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് നേരത്തെ താലിബാൻ പ്രഖ്യാപിച്ചിരുന്നു.
Story Highlight: China to friendly relation with Taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here