Advertisement

ഇന്ധന എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; യുപിഎ സര്‍ക്കാരിനും വിമര്‍ശനം

August 16, 2021
Google News 1 minute Read
nirmala sitharaman

ഇന്ധന എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധനവില വര്‍ധനവില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ധനമന്ത്രി, മുന്‍സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഇളവുകള്‍ നല്‍കാനാകുമായിരുന്നെന്ന് പറഞ്ഞു. എന്തുകൊണ്ട് എക്‌സൈസ് തീരുവ പെട്രോളിനും ഡീസലിനും കുറയ്ക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രധനമന്ത്രിയുടെ പ്രതികരണം.nirmala sitharaman

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്താതെ പരിഹാരമാകില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ചെയ്ത ചതിക്ക് ഞങ്ങളുടെ സര്‍ക്കാരാണ് പണം നല്‍കുന്നത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കി ഇന്ധനവില കുറച്ച യുപിഎ സര്‍ക്കാരിന്റെ പാത തങ്ങള്‍ക്ക് പിന്തുടാരാനാകില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി, എണ്ണ കടപത്രം സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടാക്കിയെന്നും കുറ്റപ്പെടുത്തി.

‘യുപിഎ സര്‍ക്കാരിന്റെ വഞ്ചനയ്ക്ക് ഞങ്ങളാണ് പണം കൊടുക്കുന്നത്. അവരിറക്കിയ ബോണ്ടുകളില്‍ കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ 9000 കോടിയിലധികം പലിശ പ്രതിവര്‍ഷം ഈ സര്‍ക്കാര്‍ അടയ്ക്കുന്നുണ്ട്. ഉത്സവകാലങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് സഹായകമാകും. സര്‍ക്കാരിന്റെ വരുമാനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി അതിനെ താരതമ്യം ചെയ്യാനാകില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Story Highlight: nirmala sitharaman, fuel price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here