Advertisement

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വിഷയം ഇന്ന് സുപ്രിംകോടതിയിൽ

August 16, 2021
Google News 1 minute Read
thiruvananthapuram gold smuggling

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വിഷയം ഇന്ന് സുപ്രിംകോടതിയിൽ. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണോയെന്നതിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഇ.ഡി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.

തങ്ങളുടെ വാദവും കൂടി കേട്ട ശേഷമേ ഹർജിയിൽ അന്തിമ തീരുമാനമെടുക്കാൻ പാടുള്ളുവെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തടസഹർജി സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവർക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയെങ്കിലും അന്വേഷണവിവരങ്ങൾ വിചാരണക്കോടതിക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു.

Read Also : കരിപ്പൂർ സ്വര്‍ണ്ണക്കടത്ത്: ജനങ്ങളുടെ ബുദ്ധിശക്തിയെ പരീക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് വി. മുരളീധരന്‍

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമോയെന്നതിൽ രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എഫ്.ഐ.ആർ റദ്ദാക്കിയ ശേഷവും അന്വേഷണവിവരങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നത് നിയമവിരുദ്ധമെന്നാണ് ഇ.ഡിയുടെ വാദം.

Story Highlight: thiruvananthapuram gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here