Advertisement

അഫ്ഗാൻ വിഷയം; ഡൽഹിയിൽ ഉന്നതതല യോഗം

August 17, 2021
Google News 2 minutes Read
meeting

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാനായി ഡൽഹിയിൽ ഉന്നതതല യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ , പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുക്കും.

അതേസമയം, കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തിയിരുന്നു . വ്യോമസേനയുടെ C-17 വിമാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.

അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ

ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുടെ സഹായം തേടി‍യിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിൽ നടന്ന ചർച്ചയിലാണ് സഹായം തേടിയത്. അഫ്ഗാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.

Read Also : അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിലുറച്ച് നിൽക്കുന്നു; തീരുമാനത്തിൽ കുറ്റബോധമില്ലെന്ന് ബൈഡൻ

Story Highlight: Afghan crisis; P M Modi chairs high-level meeting with top govt officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here