Advertisement

ഭീമ കോറേഗാവ് കേസ്; ഹനി ബാബുവിനെ മുബൈ തലോജ ജയിലിൽ പ്രവേശിപ്പിക്കാൻ നിർദേശം

August 17, 2021
Google News 0 minutes Read

മലയാളിയായ ഹനി ബാബുവിനെ വീണ്ടും മുബൈ തലോജ ജയിലിൽ പ്രവേശിപ്പിക്കാൻ നിർദേശം. ആശുപത്രിയിൽ നിന്ന് നാളെ ഡിസ്‌ചാർജ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കൊവിഡിനെ തുടർന്ന് മെയിലാണ് ഹനി ബാബുവിനെ ബ്രാഞ്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ ഹനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്നും ബോംബെ ഹൈകോടതി.

രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹനി ബാബു എംടി. ദില്ലി സർവ്വകലാശാല ഇംഗ്ലീഷ് അദ്ധ്യാപകനായ തൃശ്ശൂര്‍ സ്വദേശിയായ ഹനി ബാബുവിന്‍റെ വീട്ടില്‍ പൂനെ പൊലീസ് കഴിഞ്ഞ സെപ്‍റ്റംബറില്‍ പരിശോധന നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത ലാപ്ടോപിൽ നിന്ന് മാവോയിസ്റ്റുകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ കിട്ടിയെന്നാണ് എൻഐഎ പറയുന്നത്. ഒപ്പം പുനെയിൽ അക്രമത്തിന് പ്രേരിപ്പിച്ച എൽഗർ പരിഷത് സംഘടിപ്പിച്ചതിലും ഹനി ബാബുവിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here