അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യും
August 17, 2021
1 minute Read

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. അഫ്ഗാന്‍ വിഷയത്തിലുള്ള ജോ ബൈഡന്റെ അഭിസംബോധന ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15നാണ്.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഇന്ത്യ ഇന്ന് ആദ്യമായി പ്രതികരിച്ചിരുന്നു. സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്,ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവന്‍ അഫ്ഗാന്‍കാര്‍ക്കും പിന്തുണയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
Story Highlight: joe biden , afgan-taliban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement