Advertisement

നിലവിൽ ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ്: റമീസ് രാജ

August 17, 2021
Google News 2 minutes Read
rameez raja indian bowling

നിലവിൽ ഇന്ത്യക്കുള്ളത് ലോകത്തിലേ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പ് എന്ന് പാകിസ്താൻ്റെ മുൻ താരം റമീസ് രാജയും കമൻ്റേറ്ററുമായ റമീസ് രാജ. സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ആ ദിവസങ്ങൾ അവസാനിച്ചു എന്നും റമീസ് രാജ വ്യക്തമാക്കി. (rameez raja indian bowling)

“നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പാണ് ഇന്ത്യയുടേത്. സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യ കളിയിൽ ആധിപത്യം സ്ഥാപിക്കുന്നത് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ആ ദിവസങ്ങൾ അവസാനിച്ചു. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഷമി കളിച്ചത്. കോലിയെപ്പോലെ സിറാജിന് ആവേശമുണ്ട്. എപ്പോൾ പന്തെറിഞ്ഞാലും അയാൾ കളി തകിടം മറിക്കും. കരിയറിൻ്റെ തുടക്കത്തിൽ തന്നെ അയാൾ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പേര് സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യൻ ടീം ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു നിരയാണ്. ജയം പൂർണമായും വിരാട് കോലിക്ക് അവകാശപ്പെട്ടതാണ്.”- റമീസ് രാജ പറഞ്ഞു.

ലോർഡ്സിൽ തകർപ്പൻ ജയം കുറിച്ച ഇന്ത്യ നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0നു മുന്നിൽ നിൽക്കുകയാണ്. ട്രെൻ്റ് ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയിരുന്നു. ഓഗസ്റ്റ് 25ന് ഹെഡിംഗ്‌ലിയിലാണ് അടുത്ത മത്സരം.

Read Also : ഇംഗ്ലണ്ടിന്റെ ഹുങ്കിനു മേൽ ഇന്ത്യയടിച്ച ആണി; ലോർഡ്സ് ജയം സ്പെഷ്യലാണ്

151 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡി‌ലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. 60 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റോറി ബേൺസ് (0), ഡൊമിനിക് സിബ്‌ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്സൻ (0) എന്നിവർ നിരാശപ്പെടുത്തി.

Story Highlight: rameez raja about indian bowling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here