ഹരിത വിവാദം; പാർട്ടിയുടെ തീരുമാനം അംഗീകരിക്കണം: നൂർബിന റഷീദ്

ഹരിത വിവാദത്തിൽ പാർട്ടി എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് വനിതാ ലീഗ് ജന. സെക്രട്ടറി നൂര്‍ബിന റഷീദ്. ഹരിത പ്രവർത്തകർ പാർട്ടിക്ക് പരാതി നൽകാൻ വൈകിപ്പോയെന്നും നൂർബിന റഷീദ് പ്രതികരിച്ചു.
ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ പറയണം. വനിതാ കമ്മിഷൻ സിപിഐഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പെരുമാറിയത്. പാർട്ടി എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കാൻ തയാറാകണമെന്നും നൂർബിന റഷീദ് വ്യക്തമാക്കി.
ക്യാമ്പസ് കഴിഞ്ഞാൽ ഹരിത പ്രവർത്തകർ വനിതാ ലീഗിലാണ് പ്രവർത്തിക്കുന്നത്. ഹരിത എന്ന സംഘടനാ തന്നെ വേണമോയെന്ന് ആലോചിക്കണം. മറ്റ് വിദ്യാർത്ഥി സംഘടനകൾക്കൊന്നും ഇങ്ങനെയൊരു വനിതാ വിഭാഗം ഇല്ല. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ സമിതിയുടെ തലപ്പത്ത് വനിതയുണ്ടാകണമെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.
ഇതിനിടെ എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ അഭിപ്രായപ്പെട്ടു . ഹരിതയ്‌ക്കെതിരായ നടപടി പാര്‍ട്ടി തീരുമാനമാണ്. ഹരിത നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചത്. നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്നും ഹരിതയ്‌ക്കെതിരായ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും ഫാത്തിമ തഹലിയ മാധ്യമങ്ങളോട് പ്രതികരിച്ചു
Read Also : ഹരിത – എം.എസ്.എഫ്. വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ അഭിപ്രായഭിന്നത
മുസ്ലിം ലീഗ് നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ടാണ് ഹരിത പരാതി ബോധ്യപ്പെടുത്തിയത്. പാര്‍ട്ടി വേദികളില്‍ പറഞ്ഞതിനുശേഷവും നടപടിയില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മിഷനെ സമീപിച്ചത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തഹലിയ പറഞ്ഞു.
Read Also : എംഎസ്എഫിനോട് ലീഗ് കാണിച്ച നീതി ഹരിതയോട് കാണിച്ചില്ല; നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫാത്തിമ തഹലിയ
Story Highlight: Haritha Controversy; Party decision must be accepted: noorbina rasheed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here