‘തിരുവോണതിരുവാതിര’; ലോകമെങ്ങുമുള്ള മലയാളികള്‍ ഒത്തുചേര്‍ന്നൊരു പാട്ടുകൂട്ടായ്മ

കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകമെമ്പാടുമുള്ള മലയാളി പാട്ടുകാരെ ഒരുമിച്ചു ചേര്‍ത്ത് ക്രിയേറ്റിവ് മെലഡീസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന മുന്നോട്ട് കൊണ്ടുപോവുകയാണ് തിരുവനന്തപുരത്തുള്ള സംഗീത അധ്യാപികയായ ശാന്തി ടീച്ചര്‍. കൊവിഡ് കാലമായതോടെ സ്വന്തമായി നടത്തി വന്ന മ്യൂസിക് അക്കാദമി പൂട്ടിയപ്പോഴാണ് ഇത്തരമൊരു ആശയം ടീച്ചറുടെ മനസിലേക്കെത്തുന്നത്.

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന വിദേശത്തും നാട്ടിലുമുള്ള പാട്ടുകാരെ ചേര്‍ത്ത് തുടങ്ങിയ ഗ്രൂപ്പില്‍ പ്രഗത്ഭരായ സംഗീതജ്ഞര്‍ തുടങ്ങി സംഗീതത്തെ സ്‌നേഹിക്കുന്ന ഒരുപാട് കലാകാരന്മാര്‍ വരെയുണ്ട്. ശാന്തി ടീച്ചറുടെ കാര്യത്തില്‍ കൊറോണ കാലത്ത് ടെന്‍ഷനില്ലാതെ ലോകത്തിന്റെ പല ഭാഗത്തുള്ള കലാകാരന്മാരുടെ പാട്ടുകള്‍ കേള്‍ക്കാനും സന്തോഷിക്കാനും പറ്റുന്ന ദിവസങ്ങളാണ് ഉള്ളത്. കുട്ടികളും മുതിര്‍ന്നവരും ഇതിലുണ്ട്. കൈതപ്രം തിരുമേനി, വിദ്യാധരന്‍ മാഷ്, ബെര്‍ണി ഇഗ്നേഷ്യസ്സ്, ഡോ.കെ. ഓമനക്കുട്ടി, സുജാതയും കുടുംബവും, കെ എസ് ഹരിശങ്കര്‍ തുടങ്ങി നിരവധി ആളുകള്‍ ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെ ചേര്‍ത്തുകൊണ്ട് ഓണത്തിനു ശാന്തി ടീച്ചര്‍ തന്നെ എഴുതി സംഗീതം ചെയ്ത ആല്‍ബം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. യുഎഇ, കുവൈറ്റ്, യുകെ, നൈജീരിയ തുടങ്ങി പല രാജ്യങ്ങളിലുള്ള കുട്ടികളെ പഠിപ്പിച്ചു റെക്കോര്‍ഡിങ്ങും വീഡിയോയും വളരെ നല്ല രീതിയില്‍ എടുത്ത പാട്ടാണിത്.

ഫര്‍ഹാന്‍ (യുഎഇ), രോഹിത് ശ്യാം(കുവൈറ്റ്),കൃഷ്ണ ഗണേഷ്(ഒമാന്‍), നേഹ ഗിരീഷ്(ചെന്നൈ), പാര്‍ത്ഥ സാരഥി(യുഎഇ), ഗ്രേസ് മരിയ ജോസ്(അയര്‍ലന്റ്(, സാറാ മരിയ ജിജോ(യുകെ), ഐശ്വര്യ നാരായണന്‍(ദുബായ്), എയ്ഡന്‍ ജില്‍സ്(യുകെ), വേദ വിശ്വനാഥ്(നൈജീരിയ), ആന്‍ മരിയ തരകന്‍(മസ്‌കറ്റ്) എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Story Highlight: onam special song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here