Advertisement

ഓണം വിപണിയിൽ പൂവിന് തീ വില

August 20, 2021
Google News 1 minute Read
onam flower price

ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.

വില ഉയരാൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ കോഴിക്കോട് മാർക്കറ്റിലെ വ്യാപാരി പറഞ്ഞതിങ്ങനെ :

പൂവില ഉയരാൻ ഒരു കാരണം മഴയാണ്. മറ്റൊന്ന് കൊവിഡ് തന്നെ. കൊവിഡ് കാരണം ആർക്കും വരാനും പോകാനുമൊന്നും സാധിക്കുന്നില്ല. മുൻപ് നൂറ് കച്ചവടക്കാർ പൂവിനായി പോവുമായിരുന്നുവെങ്കിൽ ഇന്ന് പത്തായി ചുരുങ്ങി. അവർ കൊണ്ടുവരുന്ന പൂക്കളാണ് വിൽപനയ്ക്കായി വയ്ക്കുന്നത്.

ഓണപ്പൂക്കളത്തിനായി കൂടുതലും ഉപയോ​ഗിക്കുന്നത് ജമന്തിയും വയലറ്റ് പൂവും തന്നെയാണ്. ഈ പൂക്കൾക്ക് വില കൂടുന്നത് സാധാരണക്കാരന് പൂക്കളമൊരുക്കുന്നതിന് പ്രതിസന്ധിയാകും. പൂക്കളത്തിനായി ഉപയോ​ഗിച്ചുവരുന്ന മറ്റ് പൂക്കളായ ബന്ദി, മുല്ല തുടങ്ങിയവയ്ക്കും വില ഇരട്ടി തന്നെ.

Read Also : പൂ വിളിയുമായി ഓണമെത്തി; അത്തം മുതൽ പൂക്കളമൊരുക്കാനുമുണ്ട് ചില നിയമങ്ങൾ

onam flower price

Story Highlight: onam flower price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here