ഇന്നത്തെ പ്രധാന വാർത്തകൾ (21-08-2021)
കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട് (August 21 top news)
കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു.
പ്രശസ്ത സിനിമാതാരം ചിത്ര അന്തരിച്ചു
നടി ചിത്ര അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.
ഓണക്കിറ്റിൽ ഗുരുതര അഴിമതി: വി.ഡി. സതീശൻ
ഓണക്കി റ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓണക്കിറ്റിലേക്ക് വാങ്ങിയ ഏലം നിലവാരം കുറഞ്ഞത്. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ഇടനിലക്കാരൻ ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവോണ ദിവസം നാടിനെ നടുക്കി തൃശൂരിൽ രണ്ടിടത്ത് കൊലപാതകം. തൃശൂർ കീഴുത്താണിയിലും ചെന്ത്രാപ്പിന്നിയിലുമാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്.
ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
ജമ്മുകശ്മീരിൽ മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അഫ്ഗാനിൽ നിന്നുള്ളവർക്ക് അഭയമൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ
അഫ്ഗാനിൽ നിന്നുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ. 5,000 പേർക്ക് പത്ത് ദവിസത്തിനകം അഭയമൊരുക്കാൻ തയാറാണെന്ന് യുഎഇ അറിയിച്ചു.
ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ചടങ്ങുകളിൽ മാത്രം ഒതുങ്ങി തൃക്കാക്കര തിരുവോണാഘോഷം
തിരുവോണാഘോഷം ഇത്തവണയും ആചാരങ്ങൾ മാത്രമാക്കി ചുരുക്കി തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രം. കൊവിഡ് മഹാമാരിയെ തുടർന്നാണ് തിരുവോണ സദ്യ ഉൾപെടെയുള്ള വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം.
Story Highlight: August 21 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here