Advertisement
kabsa movie

ഇരുപത്തിയാറ് വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട് ? മനസ് തുറന്ന് ജലജ

August 21, 2021
1 minute Read
jalaja daughter interview
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളികളുടെ പ്രിയ താരമായിരുന്ന ജലജ 1992 ൽ ​ഗൗരി എന്ന ചിത്രത്തിലെ അഭിനയത്തോടെ മലയാള സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്തു. ജലജയെ പിന്നെയാരും കണ്ടില്ല. യവനികയിലെ രോഹിണിയായും, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ ശാരി ടീച്ചറായുമൊക്കെ നാം ഹൃദയത്തോട് ചേർത്ത നടി പിന്നീട് 26 വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ഇത്തവണ മകൾ ദേവിക്കൊപ്പമായിരുന്നു റീ എൻട്രി. തന്റെ ഇടവേളയെ കുറിച്ചും, മകളെ കുറിച്ചുമെല്ലാം ട്വന്റിഫോറുമായി ജലജ പങ്കുവച്ചു.

നീണ്ട ഇടവേളയ്ക്ക് കാരണം ?

മനഃപൂർവമുള്ളൊരു മാറിനിക്കൽ ആയിരുന്നില്ല. ബഹ്രൈനിലായിരുന്നു താമസം. ഭർത്താവ് മിക്കപ്പോഴും യാത്രയിലായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ കാര്യങ്ങൾ നോക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനിടെ അവസരങ്ങൾ പലതവണ വന്നിരുന്നുവെങ്കിലും, ചെയ്യാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചെറുതാണെങ്കിലും കാമ്പുള്ള കഥാപാത്രമാണ് ആ​ഗ്രഹിക്കുന്നത്. മാലിക്കിലെ ജമീല അത്തരത്തിലൊരു കഥാപാത്രമായിരുന്നു.

jalaja daughter interview

അമ്മയും മകളും ഒരുമിച്ച് ഒരൊറ്റ കഥാപാത്രം ചെയ്യുന്നുവെന്ന അപൂർവത…

അമ്മയോടൊപ്പം അഭിനയിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്ന് മകൾ ദേവി പറഞ്ഞു. എന്നാൽ ഇത്ര വേ​ഗം അത് നടക്കും എന്ന് വിചാരിച്ചില്ല. തികച്ചും അപ്രതീക്ഷിതമായാണ് ഇങ്ങനൊരു അവസരം ലഭിക്കുന്നതെന്നും ദേവി പറഞ്ഞു. ആദ്യം സംവിധായകൻ മഹേഷ് അമ്മയയെയാണ് വിളിച്ചത്. ജമീല ടീച്ചറുടെ കഥാപാത്രം ചെയ്യാനായിരുന്നു ആ ഫോൺ കോൾ. ജമീലയുടെ ചെറുപ്പകാലമായി മകൾ ദേവികയ്ക്ക് താത്പര്യമുണ്ടെങ്കിൽ അഭിനയിക്കാനുള്ള അവസരവും മഹേഷ് നൽകുകയായിരുന്നു.

jalaja daughter interview

Read Also : ഹിന്ദുക്കൾക്ക് മാത്രമാണ് ഓണം എന്ന് തെറ്റിദ്ധരിച്ചിരുന്നു : ആനി ട്വന്റിഫോറിനോട്

അമ്മയുടെ ഉപദേശം

സ്വാഭാവിക അഭിനയം മതിയെന്നാണ് അമ്മ എന്നോട് പറഞ്ഞത്. സംവിധായകൻ മഹേഷ് നാരായണൻ പറയുന്നത് പോലെ തന്നെ ചെയ്യണമെന്നും പറഞ്ഞു തന്നിരുന്നു. ആദ്യ ദിവസം അമ്മ ലൊക്കേഷനിൽ എന്നോടൊപ്പം വന്നത് ആത്മവിശ്വാസം നൽകി.

അഭിമുഖത്തിന്റെ പൂർണ രൂപം കാണാം :

Story Highlight: jalaja daughter interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement