Advertisement

ഓണം ആർക്കും മറക്കാനും ഒഴിവാക്കാനും സാധിക്കാത്ത ഒരു ആഘോഷമാണ്: കോടിയേരി ബാലകൃഷ്ണൻ

August 21, 2021
Google News 1 minute Read
Kodiyeri Balakrishnan interview

ഓണം ആർക്കും മറക്കാനും ഒഴിവാക്കാനും സാധിക്കാത്ത ഒരു ആഘോഷമാണ്, മലയാളികൾക്കുള്ള എല്ലാ സ്ഥലത്തും ഓണം ആഘോഷിക്കാറുണ്ട്. പരസ്യമായി ആഘോഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകളിൽ ആഘോഷിക്കും, അത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുന്നത്. കൊവിഡിന്റെ പല പ്രത്യാഘാതങ്ങൾക്ക് നടുവിലും ലോക്ഡൗൺ ഒക്കെ നിലനിൽക്കുന്ന ഘട്ടത്തിലും ഓണത്തിനായി മലയാളികൾ തയാറാകുന്നത് തന്നെ അഭിമാനകരമായ ഒരു കാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

വളരെ നീണ്ട കാലമായി ആരോഗ്യപ്രശ്നങ്ങൾ മൂലം പൊതുവേദികളിൽ നിന്നും പര്യാദികളിൽ നിന്നും വിട്ട് നിന്ന് കോടിയേരി ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ഭവനിൽ മീഡിയ അക്കാഡമി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹം പങ്കെടുത്തത്.

Read Also : ഇരുപത്തിയാറ് വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട് ? മനസ് തുറന്ന് ജലജ

കോടിയേരിയുടെ വാക്കുകൾ – ആരോഗ്യസ്ഥിതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപുണ്ടായിരുന്ന അസ്വസ്ഥകൾ ഒന്നും ഇപ്പോൾ ഇല്ല. ചികിത്സകൾ എല്ലാം തന്നെ ഇപ്പോൾ തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്, ഇനി ചെക്ക് അപ്പ് ചെയ്തതിന് ശേഷം മാത്രമേ തുടർ ചികിത്സയെ കുറിച്ച് തീരുമാനം എടുക്കു. കൊവിഡി നിലനിൽക്കുന്ന സാഹചര്യമായതിനാൽ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിയ ചെന്ന് പ്രവർത്തിക്കാൻ ചില പരിമിതികളുണ്ട്. അത് പെട്ടെന്ന് സാധിക്കില്ല.

ഇത് രണ്ടാം തവണയാണ് മലയാളികൾ ഒരു അടച്ചിട്ട ഓണം ആഘോഷിക്കുന്നത്. വീടുകളിലാണ് ഇത്തവണ എല്ലാവരുടെയും ഓണാഘോഷം. അതിന് ചില പരിമിതികളുണ്ട്. ഓണം ആർക്കും മറക്കാനും ഒഴിവാക്കാനും സാധിക്കാത്ത ഒരു ആഘോഷമാണ്, മലയാളികൾക്കുള്ള എല്ലാ സ്ഥലത്തും ഓണം ആഘോഷിക്കാറുണ്ട്. പരസ്യമായി ആഘോഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകളിൽ ആഘോഷിക്കും, അത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുന്നത്. കൊവിഡിന്റെ പല പ്രത്യാഘാതങ്ങൾക്ക് നടുവിലും ലോക്ഡൗൺ ഒക്കെ നിലനിൽക്കുന്ന ഘട്ടത്തിലും ഓണത്തിനായി മലയാളികൾ തയാറാകുന്നത് തന്നെ അഭിമാനകരമായ ഒന്നാണ്.

ഓണത്തിന് വീട്ടിലെത്തണം എന്ന് ‘അമ്മ നിർബന്ധമായി പറയുമായിരുന്നു. സാധ്യമായ സമയത്തെല്ലാം ഓണത്തിന് വീട്ടിലെത്തിയിരുന്നു. ചില സന്ദര്ഭാങ്ങളിൽ ഓണം വീട്ടിൽ ആഘോഷഹിക്കാൻ പറ്റാതെ പോയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഒന്നര വര്ഷം ജയിലിൽ കിടന്ന് സന്ദർഭത്തിൽ അന്ന് ജയിലിനകത്തിയിരുന്നു ഓണം ആഘോഷിച്ചിരുന്നത്.

ഇത്തവണ ഓണം ഇവിടെ തന്നെയാണ് കണ്ണൂരിലേക്ക് പോകുന്നില്ല. കുട്ടികളൊക്കെ പല സ്ഥലത്താണ് ഭാര്യയായും താനും മാത്രമേ ഇപ്പോൾ ഇവിടെയുള്ളു. അതിനാൽ അതിന്റെതായ പരിമിതികൾ ഇത്തവണത്തെ ഓണത്തിന് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

Story Highlight: Kodiyeri Balakrishnan interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here