തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ; അടുത്ത മാസം മുതൽ എല്ലാ കോളജുകളും തുറക്കും

തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എല്ലാ കോളജുകളും അടുത്ത മാസം 1 മുതൽ തുറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരുവർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം. സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കും. 9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമേ ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കൂ.
തിങ്കൾ മുതൽ 50% ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബീച്ചുകളില്‍ സന്ദർശകർക്ക് പ്രവേശനം നല്‍കും. മൃഗശാലകളും പാർക്കുകളും സന്ദർശകർക്കായി തുറക്കാനും തീരുമാനമായി. ആഗസ്റ്റ് 16 മുതൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ തുറക്കാനും തീരുമാനമായി. സ്കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here