സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. യുവാവിനൊപ്പം ഉണ്ടായിരുന്ന യുവതി ചികിത്സയിൽ തുടരുകയാണ്.
ഓഗസ്റ്റ് 16ന് സുപ്രിംകോടതിയുടെ ഡി ഗേറ്റിനു മുന്നിൽ , യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. യുപി ഗാസിപൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്പി എംപി അതുൽ റായിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Read Also : സംസ്ഥാനത്തെ ജനപ്രതിനിധികളുടെ 547 ക്രിമിനൽ കേസ് വിവരങ്ങൾ സുപ്രിംകോടതിയിൽ സമർപ്പിച്ച് കേരളം
ഇതിന് പിന്നാലെ അതുൽ റായിയുടെ സഹോദരൻ നൽകിയ വ്യാജ രേഖ കേസിൽ യുവതിക്കും യുവാവിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന് ഫേസ് ബുക്ക് ലൈവിൽ ഇരുവരും വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ എസ്എച്ഒ ഉൾപ്പെടെ രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് സസ്പെൻഡ് ചെയ്തു.
Story Highlight: supreme court suicide