Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23-08-2021)

August 23, 2021
Google News 2 minutes Read
august 23 top news

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല : ചരിത്രകാരൻ എം. ജി.എസ് നാരായണൻ (august 23 top news)

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല ചരിത്രകാരൻ എം. ജി.എസ് നാരായണൻ. വാരിയംകുന്നന് വീരപരിവേഷം നൽകേണ്ടതില്ലെന്നും സ്മാരകം ഉണ്ടാക്കുന്നത് സ്പർദ്ധ വളർത്തുമെന്നും എംജിഎസ് പറഞ്ഞു. സാമ്രാജ്യവിരുദ്ധതയുടെയും വർഗീയതയുടെയും അംശം കലാപത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും രാഷ്ട്രീയമാണെന്നും എംജിഎസ് വ്യക്തമാക്കി.

ഡിസിസി പ്രസിഡൻ്റ് പട്ടികയിൽ അതൃപ്തി; കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെ ആഞ്ഞടിക്കാൻ ചെന്നിത്തല അനുകൂലികൾ; വാട്സ് ആപ്പ് സന്ദേശത്തിൻ്റെ പകർപ്പ് 24ന്

ഡിസിസി പ്രസിഡൻ്റ് പട്ടികയിൽ അതൃപ്തരായി ചെന്നിത്തല അനുകൂലികൾ. കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെയാണ് പ്രതിഷേധം. ഉമ്മൻചാണ്ടി പക്ഷത്തയും കൂടെ കൂട്ടാൻ ആഹ്വാനംമുണ്ട്. ആർ സി ബ്രിഗേഡ് വാട്സ് ആപ് കൂട്ടായ്മയിലാണ് ആഹ്വാനം . വാട്സ് ആപ്പ് സന്ദേശത്തിൻ്റെ പകർപ്പ് ട്വൻ്റിഫോറിന് ലഭിച്ചു.

മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന; പത്ത് ദിവസത്തിനിടെ നടന്ന് 750 കോടിയുടെ വിൽപന

തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ഈ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. (bevco onam sale 2021)

കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍; കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെയടുത്തണമെന്നും നിര്‍ദേശമുണ്ട്. മൂന്നാംതരംഗം സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രിക്ക് കൈമാറി.

കൊവിഡ് നിയന്ത്രണങ്ങള്‍ കൂട്ടിയേക്കും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ബുധനാഴ്ച

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ബുധനാഴ്ച ചേരും. ഇന്ന് നടക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്.

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്തെത്തി. അഫ്​ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ നടക്കും.

Story Highlight: august 23 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here