Advertisement

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്: ഒരാൾ അറസ്റ്റിൽ

August 23, 2021
Google News 1 minute Read

കര്‍ണ്ണാടകയിലേക്ക് കടക്കാൻ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്ത് ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് : താനൂരിൽ നാല് പേർ അറസ്റ്റിൽ

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‍വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍, തച്ചയില്‍ ഷറഫുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയില്‍ പിടിയിലായത്.

Read Also : ആശ്വാസകണക്ക് : രാജ്യത്ത് 25,072 പുതിയ കൊവിഡ് കേസുകൾ, 389 മരണം

Story Highlight: Fake RTPCR certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here