പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് : പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യവും, മുഖ്യപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹർജികളിലും വാദം കേൾക്കുന്നത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് താഹ ഫസൽ സുപ്രീംകോടതിയെ സമീപിച്ചത്.
Read Also : പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
അതേസമയം, കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജൻസി പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്.
Story Highlight: pantheerankavu maoist case SC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here