കുണ്ടറ പീഡന പരാതി : എ കെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്

കുണ്ടറ പീഡന പരാതിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതൊന്നും പൊലീസ് റിപ്പോർട്ട്. നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആർ സേതുനാഥൻ പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ശ്രമിച്ചു എന്നത് നിലനിൽക്കില്ല എന്നായിരുന്നു നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല രീതിയിൽ പരിഹരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. മലയാളം നിഘണ്ടു പ്രകാരം പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക ,കുറവു തീർക്കുക എന്നതാണ് അർത്ഥം. ഇരയുടെ പേരോ പരാമർശമോ ഇല്ലാത്തതിനാലും കേസ് പിൻവലിക്കണമെന്ന ഭീഷണിയോ ഇല്ലാത്തതിനാലു മാണ് മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയാത്തതാണ് എന്നാണ് വാദം.
Read Also : കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം
കേസിൽനിന്ന് മന്ത്രിയെ ഒഴിവാക്കിയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിരുന്നു. പൊലീസ് റിപ്പോർട്ടിനോട് പരാതിക്കാരി പ്രതികരിച്ചിട്ടില്ല.
Story Highlights : ak saseendran gets clean chit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here