ഡല്‍ഹിയില്‍ കൊവിഡ് കണക്കില്‍ വലിയ ആശ്വാസം; അഞ്ചുദിവസത്തിനിടെ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ ആശ്വാസം. ഡല്‍ഹിയില്‍ അഞ്ചുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 0 കൊവിഡ് മരണങ്ങളാണ്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് പ്രതിദിന മരണസംഖ്യയില്‍ ഇത്രയധികം കുറവുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 60ല്‍ താഴെ തുടരുകയാണ്.
പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ഇന്നലെ മാത്രം 151 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഐസിഎംആര്‍ സൂചിപ്പിക്കുന്നു. ആകെ 220 കണ്ടെയിന്‍മെന്റ് സോണുകളാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. ഈ മാസം 24ന് നാല്‍പത്തി ആറായിരത്തിലധികം ടെസ്റ്റുകള്‍ നടത്തിയതില്‍ 16 എണ്ണം മാത്രമാണ് പോസിറ്റിവ് ആയത്.
Read Also : കേരളത്തിന്റെ ടൂറിസം മേഖല ഉണര്‍വിലേക്ക്; വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകളില്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്നും 30,000 ന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചു. മരണസംഖ്യയും ടിപിആര്‍ നിരക്കും കുത്തനെ ഉയര്‍ന്നു. കേരളത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Story Highlight: delhi covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here