കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വീണ്ടും ടോൾപിരിവ്; ടോൾഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വീണ്ടും ടോൾപിരിവ് നടത്തിയടിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.
തലസ്ഥാനത്ത് കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി തീരാത്ത റോഡിലാണ് ദേശീയ പാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് രണ്ടു തവണ നിർത്തിവച്ച പിരിവ് ഇന്ന് രാവിലെ പുനരാംഭിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയുടെ ഇരുവശത്തും സമരം നടത്തിയതോടെ ടോൾ പിരിവ് ഇന്നലെ താത്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ വീണ്ടും ടോൾപിരിവ് ആരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് വഴിവച്ചത്.
Read Also : കുതിരാൻ തുരങ്കം; ടോൾ പിരിവ് ഉടൻ ഉണ്ടാകില്ല:റവന്യൂ മന്ത്രി
അതേസമയം, ദേശീയപാത അതോറിറ്റി അനുവാദം നൽകിയതിനുശേഷമാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് ടോൾ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു. ചർച്ചകൾക്ക് ശേഷമേ ടോൾ പുനരാംഭിക്കൂ എന്നും ഇന്നലെ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.
Story Highlights : kazhakootam karode bypass toll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here