Advertisement

മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവന: വിവാദത്തിൽ കക്ഷിയില്ലെന്ന് എം.ബി. രാജേഷ്

August 25, 2021
Google News 1 minute Read
MB Rajesh's statement

മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടർന്നുണ്ടായ വിവാദത്തിൽ കക്ഷിയില്ലെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. തന്റെ പ്രസ്താവനയിൽ മനഃപൂർവം വിവാദം ഉണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും സ്പീക്കർ അറിയിച്ചു. മലബാർ കലാപ പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചരിത്ര വിരുദ്ധമാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. പൊതു വിഷയങ്ങളിൽ തന്റെ നിലപാട് പറയുമെന്ന് സഭയിൽ ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ യുവമോർച്ച നേതാവ് അനൂപ് ആന്റണി പരാതി നൽകിയിരുന്നു.

എന്നാൽ, താൻ താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നിന്റെയും മരണത്തിലെ സമാനതെയെന്ന് എം.ബി. രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ‘കണ്ണ് കെട്ടാതെ മുന്നിൽ നിന്ന് വെടി വയ്ക്കണം എന്നാണ് വാരിയംകുന്നൻ പറഞ്ഞത്. തൂക്കി കൊല്ലുന്നതിന് പകരം വെടിവച്ചത് മതിയെന്ന് ആവശ്യപ്പെട്ട് ആളാണ് ഭഗത് സിംഗ്’, എം.ബി. രാജേഷ് പറഞ്ഞു. ഇരുവരുടെയും മരണത്തിലെ സാമന്തയാണ് തൻ താരതമ്യം ചെയ്തത് അല്ലാതെ ഉപമിച്ച് അപമാനിച്ചതല്ല എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.

Story Highlights : MB Rajesh’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here