സിനിമ പ്രഖ്യാപിക്കും മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം; ‘ഈശോ’യുടെ പേരിന് അനുമതി തേടി നല്‍കിയ അപേക്ഷ ഫിലിം ചേംബര്‍ തള്ളി

സിനിമ പ്രഖ്യാപിക്കും മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഫിലിം ചേംബര്‍. ഈശോ സിനിമയുടെ പേരിന് അനുമതി തേടി നിര്‍മ്മാതാവ് നല്‍കിയ അപേക്ഷ ഫിലിം ചേംബര്‍ തള്ളി. ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
നിര്‍മ്മാതാവ് അംഗത്വം പുതുക്കിയില്ലെന്നതടക്കമുള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേരിന് അനുമതി തേടിയുള്ള അപേക്ഷ ചേംബര്‍ നിരസിച്ചത്. ഈശോ സിനിമ ഫിലിം ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദമടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്ന് ഫിലിം ചേംബര്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
Read Also : ജനപ്രതിനിധികൾക്കെതിരായ കേസുകൾ പിൻവലിച്ചത് പുനഃപരിശോധിക്കണം; ഹൈക്കോടതികള്‍ക്ക് സുപ്രിം കോടതിയുടെ നിര്‍ദേശം
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന്റെ പേരുയര്‍ത്തി നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബനെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു.
Story Highlight: eesho movie contraversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here