ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശനനിയന്ത്രണവുമായി കേന്ദ്രം

രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്‌ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.
ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കി. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. മേഖലകള്‍ തിരിച്ചുള്ള ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പറയുന്നു. ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും ചട്ടത്തില്‍ പറയുന്നു.
അടുത്ത 30 ദിവസത്തിനുള്ളിൽ രാജ്യത്തെ വ്യോമ പാത ചുവപ്പ്, മഞ്ഞ, പച്ച എന്നി മൂന്ന് സോണുകളായി തിരിക്കും. സർക്കാർ ഏജൻസികൾക്ക് മാത്രമേ ചുവപ്പ് സോണിൽ ഡ്രോണുകൾ പ്രവർത്തിക്കാൻ അനുമതി ഉണ്ടാവുകയുള്ളൂ. മഞ്ഞ സോണിൽ, സർക്കാർ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകൾക്കും പ്രവർത്തിക്കാം.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും ചട്ടത്തില്‍ പറയുന്നു.
Read Also : ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി
Story Highlight: India Aviation ministry passes Drone Rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here