Advertisement

കാബൂളിലെ ഇരട്ട സ്‌ഫോടനത്തില്‍ പത്ത് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

August 26, 2021
Google News 2 minutes Read

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ പത്ത് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്താവളത്തിലേക്ക് ജനങ്ങൾ പോകരുതെന്ന് അമേരിക്ക അഭ്യർത്ഥിച്ചു. അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇതിനിടെ കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ താലിബാൻ കുറ്റപ്പെടുത്തി. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്താണെന്ന് കുറ്റപ്പെടുത്തൽ.

ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപം സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് വീണ്ടും ആക്രമണം

Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

അതേസമയം ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read Also : പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് വിലക്കി അമേരിക്കയും ബ്രിട്ടനും

Story Highlight: Kabul Airport Explosions Kill Four U.S. Troops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here