പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് വിലക്കി അമേരിക്കയും ബ്രിട്ടനും
അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം.
കാബൂൾ വിമാനത്താവളത്തിൽ പോകരുതെന്ന് പൗരന്മാരോട് നിർദേശിച്ച് യു.എസും ബ്രിട്ടനും. വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലെ കവാടങ്ങളിലുള്ളവർ ഉടൻ തിരികെ പോകണമെന്ന് യു.എസ്. എംബസി അറിയിച്ചു. നിരവധി പേർ കാബൂൾ വിമാനത്താവളത്തിൽ എത്തിയ സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,500 അഫ്ഗാനിൽ നിന്ന് അമേരിക്കയിൽ എത്തിച്ചതായി പെന്റഗൺ വെളിപ്പെടുത്തി.
Read Also : അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസയിൽ ഇളവ് നൽകാനാവില്ല: കേന്ദ്രം
താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് കാബൂൾ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.
യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയിൽ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാൻ താലിബാൻ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.
‘കാബൂൾ വിമാനത്താവളത്തിലെ കവാടങ്ങൾക്ക് പുറത്ത് സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ, യുഎസ് സർക്കാർ പ്രതിനിധികളുടെ വ്യക്തിഗത നിർദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാൻ ഞങ്ങൾ യു.എസ്. പൗരന്മാരോട് നിർദ്ദേശിക്കുന്നു,’ യു.എസ്. എംബസി വക്താവ് അറിയിച്ചു.
Read Also : അഫ്ഗാൻ പൗരന്മാർ രാജ്യം വിടരുതെന്ന് താലിബാൻ; യുഎസ് സൈന്യം 31നകം രാജ്യം വിടണമെന്നും മുന്നറിയിപ്പ്
പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് ബ്രിട്ടനും വിലക്കിയിട്ടുണ്ട്.
സുരക്ഷാഭീഷണി തള്ളിക്കളയാനാവില്ലെന്നും രാജ്യത്ത് നിന്ന് പോകാൻ ശ്രമിക്കുന്ന ആളുകൾക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് സംസാരിച്ച ഒരു താലിബാൻ പ്രതിനിധി പറഞ്ഞു.
Story Highlight: US & Britain advises citizen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here