Advertisement
kabsa movie

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം

August 26, 2021
11 minutes Read
news reporter attacked
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനാണ് മര്‍ദനമേറ്റത്.

സിയാര്‍ യാദ് ഖാന്‍ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്‍വച്ച് താലിബാന്‍ സംഘം തന്നെയും ക്യാമറാമാനേയും ആക്രമിക്കുകയായിരുന്നുവെന്ന് സിയാര്‍ ട്വീറ്റ് ചെയ്തു. ക്യാമറ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ചിലര്‍ താന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

Read Also : താലിബാൻ വിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; എം.കെ മുനീറിന്‌ ഭീഷണിക്കത്ത്

മറ്റൊരു ട്വീറ്റില്‍ താന്‍ എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് സിയാര്‍ പറഞ്ഞു. താലിബാന്‍ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഭീഷണിയായി വേണം ഇതിനെ കരുതാനെന്നും അദ്ദേഹം പറഞ്ഞു.

Story Highlight: news reporter attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement