ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത; കേരള കർണാടക തീരം ന്യുന മർദ്ദ പാത്തിയിൽ

കേരള കർണാടക തീരത്ത് ന്യുന മർദ്ദ പാത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര ഒഡിഷ തീരത്തിനടുത്തായി നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച 14 ജില്ലകളിലും യല്ലോ മുന്നറിയിപ്പുണ്ട്.
Read Also : സംസ്ഥാനത്ത് വെള്ളി മുതൽ തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്
ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഞായറാഴ്ചയും, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
Story Highlight: yellow orange alert kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here