സെപ്റ്റംബർ 25 ന് ഭാരത് ബന്ദിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച

കർഷക പ്രക്ഷോഭം ശക്തിപ്പെടുത്താൻ സെപ്റ്റംബർ 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം. യോഗത്തിൽ നേതാക്കൾക്കു പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു.
രാജ്യതലസ്ഥാനാതിർത്തികൾ ഉപരോധിച്ചുള്ള കർഷകപ്രക്ഷോഭം ഒമ്പതുമാസം പിന്നിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ മേഖലകളിലുള്ളവരെയും അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
അതേസമയം, കർഷകർക്കെതിരെ നയം സ്വീകരിക്കുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ഉത്തർപ്രദേശ് മിഷന് സെപ്റ്റംബർ അഞ്ചിന് മുസാഫർനഗറിൽ റാലിയോടെ തുടക്കമാവും.
Read Also : നേതൃമാറ്റ ആവശ്യത്തില്‍ ഉറച്ച് വിമതര്‍; ഭൂപേഷ് ബാഗേലിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്
Story Highlight: Kisan Morcha appeals for Bharat Bandh on September 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here