Advertisement

‘സ്വാതന്ത്രമായി തീരുമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ല’; പരസ്യ ഭീഷണിയുമായി നവജ്യോത് സിം​ഗ് സിദ്ദു

August 27, 2021
Google News 2 minutes Read
navjyot singh siddu punjab

പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി മുറുകുന്നു. നേതൃത്വത്തിനെതിരെ പരസ്യ ഭീഷണിയുമായി നവജ്യോത് സിം​ഗ് സിദ്ദു രംഗത്ത് വന്നു. സ്വാതന്ത്രമായി തീരുമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ലെന്നു സിദ്ദു പറഞ്ഞു. (navjyot singh siddu punjab)

ക്യാപ്റ്റനെതിരായ പടനീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് പഞ്ചാബ് പി സി സി അധ്യക്ഷൻ നവജ്യോത് സിം​ഗ് സിദ്ദു പരസ്യ ഭീഷണിയുമായി രംഗത്ത് വന്നത്. ‘എന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,അങ്ങനെയെങ്കിൽ അടുത്ത രണ്ട് പതിറ്റാണ്ട് കോൺഗ്രസിന് അഭിവൃദ്ധിയുണ്ടാകുമെന്ന ഉറപ്പു നൽകുന്നു, അല്ലാത്ത പക്ഷം ഞാൻ ആരെയും വെറുതെ വിടില്ല’- സിദ്ദു പറഞ്ഞു.

കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഉപദേശകൻ മൽവിന്ദർ സിം​ഗ് മാലി രാജി വച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റ പ്രതികരണം.

Read Also : പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി; അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം

അതേസമയം വിവാദ പരമാർശത്തിൽ ബിജെപി ദേശീയ വക്താവ് ആർ പി സിം​ഗ്,മൽവിന്ദർ സിംഗ് മാലിക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി. മാലിയെ പുറത്താക്കണമെന്ന് ഹൈക്കമാൻഡ് സിദ്ദുവിന് നിർദ്ദേശം നൽകിയിരുന്നു.

ക്യാപ്റ്റന് ദേശീയ നേതൃത്വം പിന്തുണ അറിയിച്ച ശേഷവും , സോണിയ ഗാന്ധിയുമായ കൂടിക്കാഴ്ചയ്ക്കായി വിമത നേതാക്കൾ ഡെൽഹിൽ തുടരുകയാണ്.

Story Highlight: navjyot singh siddu punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here