Advertisement

മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരു മരണം

August 28, 2021
Google News 1 minute Read
bridge collapses madurai

തമിഴ്നാട്ടിലെ മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. നാഥം റോഡിലുള്ള പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

നിര്‍മാണം പുരോഗമിക്കുന്ന പാലത്തില്‍ നിന്ന് വലിയ കോണ്‍ക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലത്തിന്റെ നിര്‍മാണ ജോലിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അകാശ് സിങ് (45) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Story Highlight: bridge collapses madurai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here