മധ്യപ്രദേശില്‍ കര്‍ഷകന്‍ കുഴിച്ചെടുത്തത് 30 ലക്ഷത്തിന്റെ വജ്രശേഖരണം

മധ്യപ്രദേശിലെ പന്നയില്‍ കര്‍ഷകന്‍ കുഴിച്ചെടുത്തത് 30 ലക്ഷം രൂപയുടെ വജ്രശേഖരം. 6.47 കാരറ്റ് വജ്രശേഖരമാണ് കര്‍ഷകന്‍ കുഴിച്ചെടുത്തത്. രണ്ട് വര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് കര്‍ഷകന് ഭൂമിയില്‍ നിന്ന് വജ്രം ലഭിക്കുന്നത്.
പന്ന ജില്ലയിലെ ജരുവാപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രകാശ് മജൂംദാര്‍ എന്ന കര്‍ഷകനാണ് വജ്രം ലഭിച്ചത്. വജ്രം വില്‍പനയ്ക്ക് വയ്ക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള വിലയാണ് നിശ്ചയിക്കുകയെന്നും വജ്രശേഖരങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ന്യൂട്ടന്‍ ജയിന്‍ അറിയിച്ചു. ഖനനത്തിന് തന്നെ സഹായിച്ച നാല് പാര്‍ട്ണര്‍മാര്‍ക്ക് തുക വീതിച്ചു നല്‍കുമെന്ന് മജൂംദാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രകാശ് മജൂംദാറിന് 7.44 കാരറ്റ് വജ്രമാണ് ലഭിച്ചത്. രണ്ട് മുതല്‍ 2.5 വരെ കാരറ്റ് വലിപ്പമുള്ള മറ്റ് രണ്ട് അപൂര്‍വ കല്ലുകള്‍ കൂടി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Story Highlight: Farmer Mines Diamond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here