Advertisement

14 പന്തിൽ ഫിഫ്റ്റിയടിച്ച് റസൽ; ജമൈക്ക തല്ലവാസിന് 120 റൺസിന്റെ കൂറ്റൻ ജയം

August 28, 2021
Google News 2 minutes Read
Jamaica Tallawahs win cpl

കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിംഗുമായി ആന്ദ്രേ റസൽ. ജമൈക്ക തല്ലവാസിനായി വെറും 14 പന്തുകളിലാണ് താരം ഫിഫ്റ്റിയടിച്ചത്. റസലിനൊപ്പം മറ്റുള്ളവരും തിളങ്ങിയതോടെ 20 ഓവറിൽ 255 റൺസെന്ന അമ്പരപ്പിക്കുന്ന സ്കോർ നേടിയ തല്ലവാസ് സെൻ്റ് ലൂസിയ കിംഗ്സിനെതിരെ 120 റൺസിൻ്റെ പടുകൂറ്റൻ ജയവും സ്വന്തമാക്കി. സിപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ്ഇന്ന് തല്ലവാസ് നേടിയത്. തല്ലവാസിനെതിരെ 2019ൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നേടിയ 267/2 ആണ് കരീബിയൻ പ്രീമിയർ ലീഗിലെ ഉയർന്ന സ്കോർ. (Jamaica Tallawahs win cpl)

ബാറ്റെടുത്തവരെല്ലാം തിളങ്ങിയതോടെയാണ് തല്ലവാസ് വമ്പൻ സ്കോർ കുറിച്ചത്. പവർ പ്ലേയിൽ തന്നെ 81 റൺസ് പിറന്നു. പവർ പ്ലേയിലെ അവസാന പന്തിലാണ് തല്ലവാസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 21 പന്തിൽ 48 റൺസെടുത്ത കെന്നർ ലൂയിസ് തല്ലവാസിന് ഗംഭീര തുടക്കം നൽകി. 10ആം ഓവറിൽ സഹ ഓപ്പണർ ചാഡ്‌വിക്ക് വാൾട്ടണും (47) മടങ്ങി. ഹൈദർ അലി (45), റോവ്‌മൻ പവൽ (38)എന്നിവരും തകർപ്പമ് ബാറ്റിംഗ് കാഴ്ചവച്ച് മടങ്ങി. 18ആം ഓവറിൽ ഹൈദറും പവലും ബ്രാത്‌വെയ്റ്റും മടങ്ങി. ഓവർ അവസാനിക്കുമ്പോൾ തല്ലവാസിൻ്റെ സ്കോർ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. വഹാബ് റിയാസ് എറിഞ്ഞ 19ആം ഓവറിൽ റസലിൻ്റെ 4 സിക്സറും ഒരു ബൗണ്ടറിയും അടക്കം 32 റൺസ് പിറന്നു. അവസാന ഓവറിൽ രണ്ട് വീതം ബൗണ്ടറിയും സിക്സറും. ഇന്നിംഗ്സിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് റസൽ സിപിഎൽ ചരിത്രത്തിലെ വേഗതയേറിയ ഫിഫ്റ്റി കുറിച്ചു.

Read Also : കരീബിയൻ പ്രീമിയർ ലീഗിന് നാളെ തുടക്കം

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സെൻ്റ് ലൂസിയ 135 റൺസ് എടുക്കുന്നതിനിടെ 17.3 ഓവറിൽ എല്ലാവരും പുറത്തായി. തല്ലവാസിന് 120 റൺസിൻ്റെ പടുകൂറ്റൻ ജയം. സെൻ്റ് ലൂസിയക്ക് വേണ്ടി സിംഗപ്പൂർ താരം ടിം ഡേവിഡ് മാത്രമാണ് തിളങ്ങിയത്. താരം 28 പന്തുകളിൽ 56 റൺസ് നേടി പുറത്തായി. ടിമ്മിനെ കൂടാതെ വഹാബ് റിയാസ് (26), റഖീം കോൺവാൾ (14), റോസ്റ്റൺ ചേസ് (11) എനിവർ മാത്രമാണ് സെൻ്റ് ലൂസിയക്ക് വേണ്ടി ഇരട്ടയക്കം കടന്നത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ഗോൾഡൻ ഡക്ക് ആയി. സെൻ്റ് ലൂസിയക്കായി മിഗ്വേൾ പ്രിട്ടോറിയസ് നാലും ഇമ്രാൻ ഖാൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഐപിഎലിനു മുന്നോടിയായി താരങ്ങൾ ഫോമിലെത്തിയത് ഐപിഎൽ ടീമുകൾക്ക് ആശ്വാസമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമാണ് ആന്ദ്രേ റസൽ. ടിം ഡേവിഡ് ഈ സീസണിൽ ആർസിബിയിലെത്തിയിരുന്നു.

Story Highlight: Jamaica Tallawahs huge win CPL Saint Lucia Kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here