Advertisement

ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപം; സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തു

August 29, 2021
Google News 2 minutes Read
2 arrests west bengal cbi

ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. നാദിയ ജില്ലയിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ 10 പുതിയ എഫ്ഐആറുകൾ കൂടി സിബിഐ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുകളുടെ എണ്ണം 21 ആയി. കേസന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ആക്രമണത്തിന് ഇരയായവരുടെ മൊഴികൾ സിബിഐ രേഖപ്പെടുത്താൻ ആരംഭിച്ചു. (2 arrests west bengal cbi)

Read Also : പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ

ഈ മാസം 26നാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. കൽക്കട്ട ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു സിബിഐ നടപടി. ബംഗാൾ പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം കൂടുതൽ കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും എന്ന് സിബിഐ അറിയിച്ചിരുന്നു. അഭിജിത്ത് സർക്കാർ കൊലപാതകക്കേസിലും സിബിഐ എഫ്ഐആർ ഇട്ടിരുന്നു. കലാപത്തിനിരയായ കുടുംബങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. 4 അംഗങ്ങൾ വീതമുള്ള ടീമുകളാണ് അന്വേഷണം നടത്തുന്നത്. അകെ 25 ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.

പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ-ബിജെപി സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്.

Story Highlight: 2 arrests west bengal cbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here