Advertisement

കൊവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡി ജി പി

August 29, 2021
Google News 2 minutes Read

കൊവിഡ് നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡിജിപി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഡിജിപി നിർദേശം നൽകിയത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ യോഗം ചേരണമെന്നാണ് ഡിജിപി യുടെ നിർദേശം. ഹോം ഡെലിവറി,ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കടയുടമകളോട് യോഗത്തിൽ ആവശ്യപ്പെടും.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈന്‍ പുറത്തിറക്കി. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്തും

Read Also : കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, സർക്കാർ എതിർത്താൽ നേരിടും; വ്യാപാരി വ്യവസായി ഏകോപന സമിതി

രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.

Read Also : മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക് ; ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം

Story Highlight: Covid Control: DGP to call a meeting of traders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here