18
Sep 2021
Saturday

പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന് ആദരവ് അര്‍പ്പിച്ച് തൃശൂരിലെ ജാക്സണ്‍ ഫാന്‍സ്

michael jackson

പോപ്പ് ഇതിഹാസത്തിന്റെ 63-ാം ജന്മവാര്‍ഷികത്തില്‍ മൈക്കിള്‍ ജാക്സന് ആദരവ് അര്‍പ്പിച്ച് തൃശൂരിലെ ജാക്സണ്‍ ഫാന്‍സ്. ജാക്സണ്‍ ഇന്നും ലോകത്താകെയുള്ള ആരാധകരുടെ മനസില്‍ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഫോട്ടോ ഫ്രെയിമുകളില്‍ ആവാഹിച്ചാണ് എം.ജെ ഫാന്‍സ് പോപ്പ് രാജാവിന്റെ ജന്മവാര്‍ഷികം ആഘോഷിച്ചത്.

2009 ല്‍ അവിചാരിതമായി വിടവാങ്ങിയെങ്കിലും ജാക്സണ്‍ന്റെ ഒര്‍മ്മകള്‍ക്ക് മരണമില്ല എന്ന സന്ദേശമാണ് ഇവര്‍ പങ്കുവെക്കുന്നത്. മൈക്കള്‍ ജാക്സന്റെ രൂപം കൊണ്ടും നൃത്തചുവടുകള്‍ കൊണ്ടും മിനിസ്‌ക്രീനില്‍ സ്ഥിര സാന്നിദ്ധ്യമായ കിരണ്‍ ക്രിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവിഷ്‌കാരത്തിന് പിന്നില്‍.

ജാക്സണ്‍നെ പറ്റി വായിച്ചറിയുന്ന ഒരു കുട്ടിയുടെ സ്വപ്നത്തിലേക്കും ഒര്‍മ്മകളിലേക്കും മൈക്കിള്‍ ജാക്സണും അദ്ദേഹത്തിന്റെ ചടുലതാളങ്ങളും എത്തുന്നതാണ് ഈ ഫോട്ടോ ആല്‍ബത്തിന്റെ ആശയം.

Read Also : നടൻ ടോം ക്രൂസിന്റെ കാർ മോഷണം പോയി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

കിരണ്‍ തന്നെയാണ് ഫോട്ടോകളില്‍ മൈക്കിള്‍ ജാക്സണായി എത്തുന്നത്. കൂടാതെ അശ്വജിത്ത്, യദു കൃഷ്ണ, ജിയോ മരോട്ടിക്കല്‍, കെ.എസ് വിഷ്ണു, അക്ഷയ് വേണുഗോപാല്‍, സിറില്‍ ഡേവിസ് എന്നിവരാണ് ഈ ഫോട്ടോ ഫീച്ചറിന് പിന്നില്‍ അണിനിരന്നത്.

Story Highlight: michael jackson-birthday

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top