പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കാണാതായി
August 29, 2021
1 minute Read

പൊന്നാനി യിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കാണാതായി. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
25 ന് പൊന്നാനി ഹാർബറിൽ നിന്നും മത്സ്യബന്ധനതിന് പുറപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കാണാതായത്. തൊഴിലാളികളായ ഖാലിദ്, ബാദുഷ , സാബു, , ജോസഫ് , സിറാജ് എന്നിവരെയാണ് കാണാതായത്.
Read Also : നെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് മരണം
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ സംഘത്തിലുണ്ട്.
Story Highlight: ponnani boat gone missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement