Advertisement

സൂപ്പർ സ്ട്രൈക്കർ ആൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടെന്ന് സൂചന

August 30, 2021
Google News 2 minutes Read
alvaro vazquez kerala blasters

സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ആൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ധാരണയായെന്ന് റിപ്പോർട്ടുകൾ. ലാ ലിഗ രണ്ടാം ഡിവിഷനിലെ സ്പോർട്ടിംഗ് ഗിജോണിൽ നിന്നാണ് താരം മഞ്ഞപ്പടയ്ക്കൊപ്പം ചേരുക. ലാ ലിഗയിലെയും പ്രീമിയർ ലീഗിലെയും വിവിധ ക്ലബുകൾക്കായി ബൂട്ടണിഞ്ഞിട്ടുള്ള താരത്തെ ടീമിലെത്തിക്കാനായാൽ അത് ക്ലബിനും ലീഗിനും ഒരുപോലെ ഗുണം ചെയ്യും. 2022 വരെ ആൽവാരോയ്ക്ക് സ്പോർട്ടിംഗ് ഗിജോണുമായി കരാർ ഉണ്ടെന്നും അത് റദ്ദാക്കിയാണ് താരം ഇന്ത്യയിലെത്തുക എന്നുമാണ് സൂചന. (alvaro vazquez kerala blasters)

30 വയസ്സുകാരനായ താരം എസ്പാന്യോൾ യൂത്ത് ടീമിൽ കളിച്ചിരുന്നു. 2019-2020 സീസണിൽ എസ്പാന്യോൾ ബി ടീമിൽ കളിച്ച താരം 2010ൽ ടീമിൻ്റെ സീനിയർ ടീമിൽ അരങ്ങേറി. 2012 വരെ എസ്പാന്യോളിനായി കളിച്ച ആൽവാരോ 60 മത്സരങ്ങളിൽ 10 ഗോളുകളാണ് സ്കോർ ചെയ്തത്. തുടർന്ന് 2012 മുതൽ 2016 വരെ താരം ഗെറ്റാഫെയ്ക്കായി ബൂട്ടണിഞ്ഞു. 86 മത്സരങ്ങളിൽ ഗെറ്റാഫെക്കായി കളിച്ച ആൽവാരോ 16 ഗോളുകൾ നേടി. സ്വാൻസീ സിറ്റി (വായ്പ), റയൽ സരഗോസ (വായ്പ), എസ്പാന്യോൾ തുടങ്ങിയ ടീമുകൾക്കായും താരം കളിച്ചു. അവസാനം സ്പോർട്ടിംഗ് ഗിജോണിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ബി ഡിവിഷൻ ക്ലബായ സബാഡെലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സ്പെയിൻ അണ്ടർ-20, അണ്ടർ-21, അണ്ടർ-23 ടീമുകൾക്കായും ആൽവാരോ കളിച്ചിട്ടുണ്ട്.

Read Also : സ്പാനിഷ് ക്ലബുമായി കരാർ ഒപ്പിട്ടു; സിഡോ ബ്ലാസ്റ്റേഴ്സിൽ തിരികെ എത്തില്ല

നേരത്തെ, നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കുമൊടുവിൽ അർജൻ്റൈൻ മുന്നേറ്റ നിര താരം ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നു. ഒരു സീസണിലേക്കായി വായ്പാടിസ്ഥാനത്തിലാണ് അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് 31കാരനായ താരം ഐഎസ്എൽ ക്ലബിലെത്തുന്നത്. താരത്തെ വിട്ടുനൽകാൻ പ്ലാറ്റെൻസ് ഒരുക്കമായിരുന്നില്ലെങ്കിലും അവസാന സമയത്തെ ചരടുവലികളിലൂടെ വായ്പാടിസ്ഥാനത്തിൽ താരത്തെ ബ്ലാസ്റ്റേഴ്സ് ക്ലബിലെത്തിക്കുകയായിരുന്നു.

ആദ്യം മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ റഡാറിലുള്ള താരമാണ് ഡയസ്. എന്നാൽ, ക്ലബിൻ്റെ സുപ്രധാന താരമായ താരത്തെ വിട്ടുനൽകാനാവില്ലെന്ന് അർജൻ്റൈൻ ക്ലബ് നിലപാടെടുത്തു. കരാർ ഒരു വർഷത്തേക്ക് കൂടി ബാക്കി ഉണ്ടായിരുന്നതിനാൽ പ്ലാറ്റെൻസിൻ്റെ കടുംപിടുത്തം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുമെന്ന അവസ്ഥ വന്നു. നീക്കം നടക്കില്ലെന്ന മട്ടിലുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ക്ലബ് താരത്തിൻ്റെ വരവ് വെളിപ്പെടുത്തിയത്.

Story Highlight: alvaro vazquez sign kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here