സുപ്രിംകോടതി ജഡ്ജി പദവി ദൈവ നിയോഗം: ജസ്റ്റിസ് സി.ടി. രവികുമാർ

സുപ്രിംകോടതി ജഡ്ജി പദവി ദൈവ നിയോഗമെന്ന ജസ്റ്റിസ് സി.ടി. രവികുമാർ ട്വന്റിഫോറിനോട് പറഞ്ഞു. നാളെയാണ് ജസ്റ്റിസ് സി.ടി. രവികുമാർ സുപ്രിംകോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. നീതി നിർവഹിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ജസ്റ്റിസ് സി.ടി. രവികുമാർ അറിയിച്ചു.
നാളെയാണ് സുപ്രിംകോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്. രാവിലെ 10.30നാണ് ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ തുറന്ന കോടതികളിൽ വാദം കേൾക്കും.
കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ബി.വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിതകളായുള്ളവർ. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി രവികുമാർ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എംഎം സുന്ദരേഷ്, മുൻ അഡിഷണല് സോളിസിറ്റർ ജനറൽ പി.എസ് നരസിംഹ എന്നിവയാണ് പട്ടികയിൽ ഇടംനേടിയത്.
Story Highlight: Justice CT Ravikumar to 24