മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ. സർക്കാർ നൽകുന്ന അംഗീകാരമാണ് ഗോൾഡൻ വീസ. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹൻലാലും അബുദാബിയിൽ വെച്ച് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോൾഡൻ വിസ ലഭിച്ചത്.
ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങൾക്കും നടിമാർക്കും വൈകാതെ ഗോൾഡൻ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കലാപ്രതിഭകൾക്ക് ഓഗസ്റ്റ് 30 മുതൽ ഗോൾഡൻ വീസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് സ്‍പോർട്സ് അതോറിറ്റി അറിയിച്ചിരുന്നു.
Read Also : മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വീസ
വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്ക് ഗോൾഡൻ വീസ അനുവദിച്ചിരുന്നു.
ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.
Story Highlight: Tovino Thomas Golden visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here