Advertisement

കോൺഗ്രസിലെ മാറ്റങ്ങൾ സ്വാഗതാർഹം, വെല്ലുവിളികളെയെല്ലാം അതിജീവിക്കാനാകും; സാദിഖലി തങ്ങൾ

August 31, 2021
Google News 2 minutes Read

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ സ്വാഗതം ചെയ്ത സാദിഖലി തങ്ങൾ. കോൺഗ്രസിന് ഇപ്പോഴുണ്ടായിട്ടുള്ള വെല്ലുവിളികളെയെല്ലാം അതിജീവിക്കാനാകുമെന്നും പരസ്യ വിഴുപ്പലക്കുകൾ ശരിയല്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

പാർട്ടിയിൽ പല അഭിപ്രായങ്ങളുണ്ടാകും അത് അഭിപ്രായ ഭിന്നതയിലേക്ക് പോകാൻ പാടില്ല. ഐക്യത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനെ തുടർന്നുള്ള പൊട്ടിത്തെറി തുടരുന്നതിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

Read Also : ഡി സി സി പുന:സംഘടന; നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ ശിവദാസൻ നായർ

ഇതിനിടെ, കോൺഗ്രസിൽ ഗ്രൂപ്പിനതീതരെ കണ്ടെത്താമെന്ന് പറയുന്ന നേതൃത്വം പുതിയ ഗ്രൂപ്പ് രൂപീകരിക്കുകയാണെന്ന നിലപാടിലാണ് എ, ഐ ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ. ഇക്കാര്യത്തിൽ ഇപ്പോഴുള്ള സമ്മർദ്ദം അതേപടി നിലനിർത്തി KPCC, DCC ഭാരവാഹി പുനഃസംഘടനയിൽ മികച്ച പ്രാതിനിധ്യം ഉറപ്പിച്ചെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിതലയുടെയും ശ്രമം. ഇതിന്റെ ഓരോ ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കാനും നേത്യത്വങ്ങൾ താഴെത്തട്ടിലേക്ക് നിർദേശം നൽകിയതായാണ് വിവരം.

Read Also : ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

Story Highlight: Syed Sadiqali Shihab Thangal on Dcc president List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here