താരിഖ് അൻവറിനെ മാറ്റില്ല ; ഗ്രൂപ്പുകൾക്ക് വഴങ്ങാത്തത് അയോഗ്യതയല്ല : ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് മറുപടി നൽകി ഹൈക്കമാൻഡ്. ഗ്രൂപ്പുകൾക്ക് വഴങ്ങാത്തത് താരിഖ് അൻവറിന്റെ അയോഗ്യതയല്ലെന്ന് ഹൈക്കമാൻഡ് പ്രതികരിച്ചു.ശേഷിച്ച പുനഃസംഘടനാ ചർച്ചകളിലും ദേശീയ നേതൃത്വത്തെ താരിഖ് അൻവർ പ്രതിനിധീകരിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
താരിഖ് അൻവറിനെതിരെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്. തുടർന്ന് അതൃപ്തി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.
Read Also : താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകൾ; പക്ഷപാതപരമായ പെരുമാറ്റം: ഹൈക്കമാന്‍ഡിനെ അറിയിക്കും
ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും താരിഖ് അൻവറിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Read Also : കോൺഗ്രസ് വിടാനൊരുങ്ങി പി എസ് പ്രശാന്ത്; കെ സി വേണുഗോപാൽ ബിജെപി ഏജന്റെന്ന് ആരോപണം
Story Highlight: Congress High command On Tariq Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here