Advertisement

കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിൻ; വിദഗ്ധ പരീക്ഷണത്തിന് അനുമതി

September 2, 2021
Google News 1 minute Read
Corbevax clinical trial

ബയോളജിക്കൽ ഇ വാക്സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. ബയോളജിക്കൽ ഇ യുടെ കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിനാണ് വിദഗ്ധ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്.

5 നും 18 നും ഇടയിൽ പ്രായമായ കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം രാജ്യത്തെ 10 കേന്ദ്രങ്ങളിലാക്കും നടക്കുക. സർക്കാർ 1500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ ഇ ക്ക് നൽകി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. 30 കോടി വാക്സിനുകൾക്കാണ് സർക്കാർ തുക നൽകിയത്.

Read Also : കോഴിക്കോട് ചെറൂപ്പയിൽ കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവം; സ്റ്റാഫ് നഴ്സിനെതിരെ നടപടിക്ക് സാധ്യത

അതേസമയം, സൈഡസ് കാഡില അടിയന്തര ഉപയോ​ഗത്തിന് അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. ഒക്ടോബർ ആദ്യ ആഴ്ചയോടെ വാക്സിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ പരീക്ഷണഫലം ഈ മാസം പുറത്തിറക്കും.

Story Highlight: Corbevax clinical trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here