Advertisement

കുട്ടികളെ ശിക്ഷിക്കേണ്ടത് എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

September 2, 2021
2 minutes Read
How to punish children
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാതാപിതാക്കളുടെ മനോഭാവമാണ് കുട്ടികളെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. മൂല്യ ബോധവും, വ്യക്തിത്വ വികസനവും, സാമൂഹ്യ പ്രതിബദ്ധതയും, സഹാനുഭൂതിയും വീടുകളിൽ അഭ്യസിപ്പിക്കേണ്ടത് തന്നെയാണ്. ഒരു കുട്ടിയുടെ ധാർമികതയും പെരുമാറ്റവും ജീവിത വീക്ഷണവുമെല്ലാം രക്ഷിതാക്കളുമായിട്ടുള്ള കുട്ടികളുടെ ആത്മബന്ധത്തെ ആശ്രയിച്ചിരിക്കും. ഇത്തരത്തിലുള്ള ചില ബന്ധങ്ങളെ കുറിച്ചറിയാം,

കടുത്ത ശിക്ഷ നൽകുന്ന മാതാപിതാക്കൾ (Authoritarian Parenting)

punish children

ഇവിടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ നേരിയ നിയന്ത്രണങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മറ്റും വരുതിക്ക് നിർത്താൻ പരിശ്രമിക്കുന്നവരാണ്. ഇങ്ങനെയുള്ള മാതാപിതാക്കൾ കുട്ടികളോട് വിട്ടുവീഴ്ച ചെയ്യാൻ മനസില്ലാത്തവരാണ്. അതിനാൽ ഇവരുടെ കുട്ടികൾ വീടുകളിൽ ശിക്ഷയെ ഭയന്ന് തികഞ്ഞ അച്ചടക്കമുള്ളവരായിരിക്കും. എന്നാൽ, വളർന്ന കഴിയുമ്പോൾ ഇവർ രക്ഷിതാക്കളോടും അധികാരികളോടും കടുത്ത വിദ്വേഷം ഉള്ളവരും അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്നവരും സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രാപ്തി ഇല്ലാത്തവരും ആത്മവിശ്വാസം കുറവുള്ളവരുമായി തീരും.

Read Also : ശരീര ഭാഷയിൽ നിന്ന് ഒരാളുടെ സ്വഭാവം എങ്ങനെ വായിച്ചെടുക്കാം ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

നിയന്ത്രണമില്ലാത്ത ശിക്ഷണം (Permissive Parenting)

How to punish children

രക്ഷിതാക്കൾ കുട്ടികളോട് ഊഷ്മളമായ ബന്ധം പുലർത്തുന്നവരാണ്, അതിനാൽ അവർ ശിക്ഷിക്കാൻ മടിക്കുന്നവരുമാകും. കുട്ടികൾക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം രക്ഷകർത്താക്കൾ അവർക്ക് നൽകും. എന്നാൽ, നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുട്ടികൾ വഷളാകാനുള്ള സാധ്യതയും ഏറെയാണ്.

ശ്രദ്ധയില്ലാത്ത ശിക്ഷണം (Uninvolved Parenting)

How to punish children

ഇത്തരം രക്ഷിതാക്കൾ കുട്ടികളുടെ ഒരു കാര്യത്തിലും ഇടപെടാൻ താത്പര്യം ഇല്ലാത്തവരാണ്. അവരുടെ അടിസ്ഥാന കാര്യം മാത്രം നിർവഹിച്ച് കൊടുക്കുന്ന ഇവർ കുട്ടികളെ സ്വതന്ത്രമായി വളരാൻ അനുവദിക്കുന്നു. ചുരുക്കത്തിൽ കുട്ടികളുടെ വളർച്ചയിൽ യാതൊരു പങ്കുമില്ലാത്തവരാണ് ഇക്കൂട്ടർ. അവർ കുട്ടികളോട് കാര്യമായി സംവദിക്കാൻ ഇഷ്ടപ്പെടാത്തവരും തങ്ങളുടെ ജീവിതത്തിൽ മാത്രം ശ്രദ്ധിക്കുന്നവരുമായിരിക്കും. കുട്ടികൾ എങ്ങനെ വളരുന്നുവെന്നത് ഇവരെ ബാധിക്കുന്ന ഒരു പ്രശ്‌നമേയല്ല. ഇത്തരം കുട്ടികൾ പൊതുവെ സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ളവരായിരിക്കും. എങ്കിലും വികാരങ്ങളെ നിയന്ത്രിക്കാനോ പഠന കാര്യങ്ങളിൽ മികവ് നേടാനോ ആളുകളുമായി നല്ല ബന്ധം പുലർത്താനോ കഴിയാത്തവരായിരിക്കും. ഇവർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവരും സ്നേഹിക്കാൻ അറിയാത്തവരുമായിരിക്കുമെന്ന് സാരം.

Read Also : പരാക്രമം കുട്ടികളോട്; കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ തടയാം

അപ്പോൾ ഏത് തരത്തിലുള്ള ശിക്ഷണമാണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് നോക്കാം,

ഉത്തവാദിത്ത ശിക്ഷണ രീതി

How to punish children

ഇത്തരം ശിക്ഷൺ രീതിയിൽ മാതാപിതാക്കൾക്ക് കുട്ടികളുമായി നല്ല ഹൃദയബന്ധം ഉള്ളവരാണ്. കുട്ടികളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കണം എന്ന് കൃത്യമായ ധാരണയുള്ളവരാണിവർ. ശിക്ഷകൾ പൊതുവെ ശാരീരികവും മാനസികവുമായ പീഡനങ്ങളല്ല മറിച്ച് അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന വിധം ക്രമീകരിച്ചിട്ടുള്ളതിനാൽ തങ്ങൾ ശിക്ഷിക്കപ്പെടുന്നതിന്റെ കാരണം കുട്ടികൾക്ക് ബോധ്യപ്പെടും. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരാണെന്ന ധാരണയും കുട്ടികൾക്ക് ഉണ്ടാവും. അതിനാൽ വീണ്ടും തെറ്റുകൾ ചെയ്യാൻ കുട്ടികൾ മടിക്കും. ഇത്തരത്തിൽ വളർത്തപ്പെടുന്ന കുട്ടികൾ അച്ചടക്കമുള്ളവരും പഠനത്തിൽ മികവ് പുലർത്തുന്നവരും ഉത്തരവാദിത്ത ബോധമുള്ളവരും സഹിഷ്ണുതയും കാര്യപ്രാപ്തിയുള്ളവരും ആത്മാഭിമാനമുള്ളവരുമായിരിക്കും. സമൂഹത്തിനും കുടുംബത്തിനും പ്രയോജനമുള്ളവരായി വളർന്നു വരുന്നു എന്ന് സാരം.

കുട്ടികളെ ഇത്തരത്തിൽ വളർത്തിയെടുക്കാൻ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ധാരാളം പ്രയത്നവും ആത്മനിയന്ത്രണവും ക്ഷമയും ആവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

Story Highlight: How to punish children

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement