കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ

കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ. ബസുകളിലൂടെയാണ് ഏജൻസികൾ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ തുകയാണ് ഈടാക്കുന്നതെന്നാണ് കണ്ടെത്തൽ.
കേരളത്തിലേക്കും ഇത്തരത്തിൽ യാത്രക്കാരെ എത്തിക്കുന്നുണ്ടെന്ന് ട്വന്റിഫോർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
കർണാടകയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവേശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ബസുകളിലൂടെ യാത്രക്കാരെ സ്വകാര്യ ട്രാവൽ ഏജൻസികൾ അതിർത്തി കടത്തുന്നത്. ബസുകളിൽ യാത്ര ചെയ്യുന്നതിന് രേഖകൾ വേണ്ടെന്നും പരിശോധനകളൊന്നും ഉണ്ടാകില്ലെന്നും, സുരക്ഷിതമായി അതിർത്തി കടത്തി തരാമെന്നുമാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വാഗ്ദാനം.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
മാനദണ്ഡങ്ങൾ പാലിക്കാതെ കേരളത്തിലേക്കും ഏജൻസികൾ യാത്രക്കാരെ എത്തിക്കും. കേരളാ അതിർത്തിയിൽ പരിശോധനകൾ കുറവാണെന്ന് ഇവർ പറയുന്നു. ആയിരത്തോളം രൂപ അധികമായി നൽകിയാണ് ഇത്തരത്തിൽ യാത്രക്കരെ അതിർത്തി കടത്തുന്നത്.
Story Highlight: travel agency smuggle travelers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here