അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തി; ജി സുധാകരനെതിരെ റിപ്പോര്‍ട്ട്

ജി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. സിപിഐഎം ചുമതലപ്പെടുത്തിയ രണ്ടംഗ പാര്‍ട്ടി കമ്മിഷന് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ചപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ജി സുധാകരനെതിരെ സിപിഐഎം സ്ഥാനാര്‍ത്ഥി എച്ച്.സലാം ഉന്നയിച്ച് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കമ്മിഷന് വിലയിരുത്തി.
സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പാര്‍ട്ടിയെ സഹായിച്ചില്ലെന്ന് കമ്മിഷന് കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന് ഇല്ലാതിരുന്നതിനാല്‍ സിപിഐഎം യോഗത്തില്‍ ഇന്ന് വിഷയം പരിഗണിച്ചില്ല. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സിപിഐഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Story Highlight: g sudhakaran, amabalapuzha
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!