Advertisement

സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ല ; കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം

September 3, 2021
Google News 2 minutes Read
national green tribunal

ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം. എന്നാൽ പരിസ്ഥിതി വിഷയങ്ങളില്‍ വിശാലമായ അധികാരം ട്രിബ്യൂണലിന് ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

ഇതിനിടെ ക്വാറി ദൂരപരിധി നിശ്ചയിക്കുന്ന ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിലേക്ക് മടക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ക്വാറി ദൂരപരിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചിന് മുമ്പാകെയാണ് ഒറീസ്സയില്‍നിന്നുള്ള ഒരു കേസില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.

Read Also : ക്വാറി ദൂരപരിധി നിശ്ചയിക്കുന്ന ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിലേക്ക് മടക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍

അതേസമയം ഹരിത ട്രിബ്യൂണലിന് പരിസ്ഥിതി വിഷയങ്ങളില്‍ വിശാലമായ അധികാരം ഉണ്ടെങ്കിലും സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാനുള്ള അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാനുള്ള അധികാരം ട്രിബ്യൂണലിന് ഇല്ലെന്ന് അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറും സുപ്രിം കോടതിയെ അറിയിച്ചു. ഹരിത ട്രിബ്യൂണല്‍ നിയമം നിലവില്‍ വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന പരിസ്ഥിതി ട്രിബ്യൂണല്‍ നിയമത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നു. എന്‍.ജി.ടി. നിയമത്തില്‍ ഈ അധികാരം ഒഴിവാക്കുകയായിരുന്നെന്നും ആനന്ദ് ഗ്രോവര്‍ ചൂണ്ടിക്കാട്ടി.

Read Also :ക്വാറികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലത്തിലാകണം; ദേശീയ ഹരിത ട്രൈബ്യൂണൽ

Story Highlight: National Green Tribunal- Central GOVT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here