യാത്രക്കാരുടെ ശരീരത്തിൽ സീൽ പതിപ്പിച്ച കർണാടകയുടെ നടപടി; നിർത്തിവയ്ക്കാൻ നിർദേശം

മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിൽ യാത്രക്കാരുടെ കൈയില്‍ സീൽ പതിപ്പിക്കുന്ന നടപടി നിർത്തിവയ്ക്കാൻ നിർദേശം. സീൽ പതിക്കൽ നിർത്താൻ മൈസൂർ ജില്ലാ ഭരണകൂടം നിർദേശം നൽകിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു.
അതിർത്തി കടക്കുന്ന യാത്രക്കാരുടെ ദേഹത്ത് കർണാടക ഉദ്യോഗസ്ഥർ സീൽ പതിച്ചിരുന്നു. നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കളക്ടർ മൈസൂർ ഡെ.കമ്മിഷണറുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ സീൽ പതിപ്പിക്കുന്ന നടപടി നിർത്തിവെക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Read Also : കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; നടപടി സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
Read Also : പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിച്ച് കര്‍ണാടക
Story Highlight: seal in body karnataka-wayanad border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here