പ്രതിപക്ഷ നേതാവിനും കെ.പി.സി.സി. പ്രസിഡന്റിനും പൂർണ പിന്തുണ അറിയിച്ച് എ.കെ. ആന്റണി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എ.കെ. ആന്റണി. പാർട്ടി പ്രശ്നങ്ങളിൽ മധ്യസ്ഥതയ്ക്കില്ലെന്ന് എ.ഐ.സി.സി. നേതൃത്വത്തോട് എ.കെ. ആന്റണി വ്യക്തമാക്കി. അഭിപ്രായം പറയാത്തതിന് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമെന്ന് വിമർശനം. ഇപ്പോൾ ഗ്രൂപ്പുകൾക്ക് വഴങ്ങിയാൽ പാർട്ടിക്ക് അത് ഗുണം ചെയ്യില്ലെന്നും എ.കെ. ആന്റണി അറിയിച്ചു.
രമേശ് ചെന്നിത്തല കെ.പി.സി.സി. നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് എ.കെ. ആന്റണി തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെയും തന്റെയും കാലത്ത് കോൺഗ്രസിനെ തിരിച്ച് കൊണ്ടുവന്നുവെന്ന് രമേശ് ചെന്നിത്തല. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തിൽ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നുവെന്നും. മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. അധികാരം ലഭിയ്ച്ചപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ലെന്നും. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മുതിർന്ന നേതാവെന്ന വിളിക്കരുതെന്നും 63 വയസ് പ്രായമേ ഉള്ളുവെന്നും ചെന്നിത്തല അറിയിച്ചു. നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി. പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Story Highlight: A K Antony’s response congress issue
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!